തിരുവനന്തപുരം: കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധുവിനെതിരെ സിപിഎം പൊലീസിൽ പരാതി നൽകിയിരുന്നു. ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് 3.25 ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ സിപിഎം നേതൃത്വത്തോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് സിപിഎം ഏരിയാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം മംഗലപുരം ഏരിയാ കമ്മിറ്റിയിലെ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഈ പരാതിയിലൊന്നും പൊലീസ് കേസെടുത്തില്ല. ഇതോടെ സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായെന്നും ഇതോടെയാണ് കേസെടുത്തത് എന്നുമാണ് വിവരം.