നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ‌് യൂണിയൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി 9, 10 തീയതികളിൽ കോട്ടയത്ത്

കോട്ടയം: നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയൻ (കേരള) പത്താം വാർഷിക സമ്മേളനവും ആറാം സംസ്ഥാന സമ്മേളനവും ഫെബ്രുവരി 9, 10 തീയതികളിൽ കോട്ടയം ഐ.എം.എ. ഹാളിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിവിധ പത്രസ്ഥാപനങ്ങളിൽ നിന്നും വിരമിച്ച് സർക്കാർ പെൻഷൻ ലഭിക്കുന്ന ജീവനക്കാരുടെ ഏക അവകാശ സംരക്ഷണ സംഘടനയാണ് എൻ.ജെ.പി.യു. എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.ബാലഗോപാൽ പറഞ്ഞു. പെൻഷൻ തുക കാലോചിതമായി വർദ്ധിപ്പിക്കുക, അതാത് മാസം പത്താം തീയതിക്ക് മുൻപ് പെൻഷൻ ലഭ്യമാക്കുക, ആശ്രിത പെൻഷൻ 50 ശതമാനം ആക്കുക, ഫെസ്റ്റിവൽ അല വൻസ് പുനഃസ്ഥാപിക്കുക, വർഷങ്ങളായുള്ള പെൻഷൻ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisements

അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി വെൽഫെയർ ഫണ്ട് പദ്ധതി നടപ്പാക്കി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഫെബ്രുവരി 9 വെള്ളിയാഴ്‌ച വൈകിട്ട് 4 30ന് മാധ്യമ മേഖല നേരിടുന്ന പ്രതിസന്ധികളും നിയന്ത്രണങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടക്കും. സംസ്ഥാന പ്രസിഡൻ്റ് കെ.എൻ. ലതാനാഥൻ്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എച്ച്. എം.എസ്. ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് തമ്പാൻ തോമസ് വിഷയാവതരണം നടത്തും. എം.ബിലീന (മാതൃഭൂമി), എം.ഒ.വർഗീസ് (ദേശാഭിമാനി), സി.കെ.കുര്യാച്ചൻ (ദീപിക), വി.ജയ കുമാർ (കൗമുദി), ഇ.പി.ഷാജുദീൻ (മംഗളം), കെ.ഡി.ഹരികുമാർ (ജന്മഭൂമി), വി ബാലഗോപാൽ, കെ.എസ്.രാധാകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്താം തീയതി ശനിയാഴ്‌ച രാവിലെ 9.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.എൻ.ലതാനാഥൻ അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ചീഫ് വിപ്പ് പ്രൊഫസർ എൻ.ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, കെ.എൻ.ഇ.എഫ്. സംസ്ഥാന പ്രസിഡണ്ട് വി.എസ്.ജോൺസൺ, എൻ.ജെ.പി.യു വർക്കിംഗ് പ്രസിഡണ്ട് പി.ദിനകരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എം.രാധ, ഇ.എം. സോമനാഥൻ, ജയിംസ്സുകുട്ടി ജേക്കബ്, സാം സി.ജോൺ എന്നിവർ പ്രസംഗിക്കും. 11.30ന് പ്രതിനിധി സമ്മേളനത്തിൽ കെ.എൻ.ലതാനാഥൻ അധ്യക്ഷത വഹിക്കും.

കെ.എൻ.ഇ. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ മാത്യു, സീനിയർ നോൺ ജേർണലിസ്റ്റ് അസോ സിയേഷൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് ചെമ്പോല, കെ.എൻ.ഇ.എഫ്. ജില്ലാ പ്രസിഡൻറ് ജയകുമാർ തിരുനക്കര, എൻ.ജെ.പി.യു. സംസ്ഥാന ജനറൽ സെക്രട്ടറി വി ബാലഗോപാൽ, ട്രഷറർ പി.കെ.മത്തായി, വെൽഫെയർ ഫണ്ട് സംസ്ഥാന കൺവീനർ ഇ.വി.രവീന്ദ്രൻ, ജില്ലാ പ്രസിഡണ്ട് കെ ദ്വാരകനാഥ്, ടി യു മാത്യു, പി ജോൺസൺ തുടങ്ങിയവർ പ്രസംഗിക്കും. അടുത്ത രണ്ടു വർ ഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ജെയിംസ് കുട്ടി ജേക്കബ്, സംസ്ഥാന ട്രഷറർ പി.കെ.മത്തായി, വെൽഫെയർ ഫണ്ട് സംസ്ഥാന കൺവീനർ ഇ.വി.രവീന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് കെ.ദ്വാരകനാഥ്, സെക്രട്ടറി സാം സി.ജോൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.