നൂറനാട് : നൂറനാട് നിന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണ്മാനില്ലെന്ന് പരാതി. നൂറനാട് വെട്ടിക്കോട് സ്വദേശി അഷ്ടമിയെയാണ് (14) കാണാതായത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയതാണ് കുട്ടി. എന്നാൽ സ്കൂളിൽ എത്താത്തത് കാരണം അധ്യാപകർ വീട്ടിലേക്ക് വിളിക്കുമ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയില്ല എന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.നൂറനാട് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9497980285
Advertisements