അതിശൈത്യത്തിന്റെ പിടിയിൽ ഉത്തരേന്ത്യ

തിരുവനന്തപുരം:ഉത്തരേന്ത്യ അതിരൂക്ഷമായ ശൈത്യത്തിന്റെ പിടിയിൽ. റെക്കോർഡ് തണുപ്പാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്.

Advertisements

ഡൽഹിയിൽ താപനില 5.6 ഡിഗ്രി സെൽഷ്യസായി താഴ്ന്നപ്പോൾ നൈനിറ്റാളിൽ ഇത് ഏഴ് ഡിഗ്രിയായിരുന്നു. ഹരിയാനയിലെ ഹിസറിൽ 1.1 ഡിഗ്രി സെൽഷ്യസായിരുന്നു താപനില


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാനിലെ ഫത്തേഹ്പൂറിലും ചുരുവിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയെത്തി. മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള 15 ട്രെയിനുകൾ വൈകിയോടുകയാണ്. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്

യുപിയിലെ ബിജിനോർ, മഥുര തുടങ്ങിയ ജില്ലകളിൽ സ്‌കൂളുകൾക്ക് ജനുവരി 2 വരെ അവധി നൽകി. അടുത്ത 48 മണിക്കൂർ ശീതതരംഗം രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജമ്മു കാശ്മീരിലെ പ്രശസ്തമായ ദാൽ തടാകം കനത്ത മഞ്ഞുമൂടി ഉറച്ചതോടെ കുടിവെള്ള വിതരണവും താറുമാറായി.

Hot Topics

Related Articles