ന്യൂഡൽഹി :കോണ്‍ഗ്രസ്സ് – സി പി എം അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുകയാണ്.
കേരളത്തിലും സി പി എം – കോൺഗ്രസ് ബാന്ധവം വരണമെന്നാണ് ആഗ്രഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പിയെന്നും കെ. സുരേന്ദ്രന്.
ത്രിപുരയിൽ ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നതോടെ ഭരണ തുടർച്ച ഉറപ്പായി.
ആകെയുള്ള 60 സീറ്റിൽ ബിജെപി 34ഇടത്ത് മുന്നേറ്റമുണ്ട്.
സിപിഎം-കോണ്‍ഗ്രസ് സഖ്യം – 14, ത്രിപ്ര മോദ പാര്‍ട്ടി – 12
എന്നിങ്ങനെയാണ് ഇവിടത്തെ ലീഡ് നില.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 ൽ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ത്രിപ്ര മോദ പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
ഇത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.