കോട്ടയം : നിത്യസഹായകന്‍ ജീവകാരൂണ്യസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൂടാരം ഭവന പദ്ധതിയിലെ അഞ്ചാമത്തെ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും ശനിയാഴ്ച്ച നടക്കും. കടുത്തുരുത്തി സ്വദേശിയും ഹൃദോഗ്രിയുമായ വീട്ടമ്മയ്ക്കും മക്കള്‍ക്കുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കോതനല്ലൂര്‍ പുലര്‍കാലായില്‍ ഏലിക്കുട്ടിയമ്മയും മക്കളുമാണ് ഇവരുടെ വീട് നിര്‍മാണത്തിനായി പത്ത് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. 620 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാക്കിയ വീടിന് ഏല്ലാവിധ സൗകര്യങ്ങളുമുണ്ട്.
പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുട്ടുചിറ പാലയില്‍ വീട്ടില്‍ ചാക്കോച്ചന്‍ – ലീലാമ്മ ദമ്പതികള്‍ തങ്ങളുടെ അമ്പതാം വിവാഹവാര്‍ഷികത്തോടുനുബന്ധിച്ചു വീട് നിര്‍മാണത്തിനാവിശ്യമായ ചിലവില്‍ മുക്കാല്‍ ഭാഗവും ലഭ്യമാക്കിയത്. നാളെ മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി വികാരി ഫാ.അബ്രഹാം പറമ്പേട്ട് വീടിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കും. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ താക്കോല്‍ദാനം നിര്‍വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടുനുബന്ധിച്ചു നടക്കുന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റുമാരായ കോമളവല്ലി രവീന്ദ്രന്‍, ശ്രീകല ദിലീപ്, എന്‍.ബി. സ്മിത, പഞ്ചായത്ംഗം ബിനോ സ്‌കറിയ, വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് ചാക്കോ, തോമസ് ആശാഭവന്‍, തോമസ് അഞ്ചമ്പില്‍, ജിയോ കുന്നശ്ശേരില്‍ എന്നിവര്‍ പ്രസംഗിക്കും. ഇതോടുനുബന്ധിച്ചു 5500 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ സവാരി ചെയ്ത അഖില്‍ സുകുമാരന്‍ വെമ്പള്ളി, 108 ആംബുലന്‍സ് ജില്ലയിലെ മികച്ച വോളന്റിയര്‍ പുരസ്‌ക്കാരം നേടിയ ബിജോ തോമസ് തുടങ്ങിയവരെ യോഗത്തില്‍ ആദരിക്കുമെന്നും നിത്യസഹായകന്‍ പ്രസിഡന്റ് അനില്‍ ജോസഫ്, രക്ഷാധികാരി തോമസ് അഞ്ചമ്പില്‍, വി.കെ. സിന്ധു, സിറിയക് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.