ന്യൂഡല്‍ഹി: നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍. ഗുഡ്ക കമ്ബനികള്‍ക്ക് പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്നൗ ബെഞ്ചിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതേവിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. സബ്മിഷൻ കേട്ട കോടതി വാദം കേള്‍ക്കുന്നത് 2024 മേയ് ഒൻപതിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഉന്നത പുരസ്കാരങ്ങള്‍ ലഭിച്ചിട്ടും ഗുഡ്ക കമ്ബനികള്‍ക്ക് പരസ്യം നല്കുന്ന നടന്മാര്ക്കും പ്രമുഖര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനം കൈകൊള്ളാൻ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 22ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹര്ജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നടന്മാര്ക്ക് നോട്ടീസ് അയച്ചതായി കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്ഷയ് കുമാര്‍, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ് എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് ബി പാണ്ഡെ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ നടൻ അമിതാഭ് ബച്ചൻ ഗുഡ്ക കമ്ബനിയുമായുള്ള കരാര്‍ റദ്ദാക്കിയിട്ടും പരസ്യം പ്രദര്‍ശിപ്പിച്ച കമ്ബനിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.