തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഇന്ന് വിശദീകരണം നല്‍കുമെന്ന് കെ വി തോമസ്. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. കയറ്റിവിടാത്ത ഇടത്തേക്ക് എങ്ങനെ കയറിചെല്ലാനാകുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ വി തോമസിന് ക്ഷണമില്ല എന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു.
ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് രാത്രി അച്ചടക്ക സമിതി നോട്ടിസില്‍ വിശദീകരണം നല്‍കുമെന്ന് കെ വി തോമസ് വ്യക്തമാക്കി. എഐസിസി അംഗം കൂടിയായ കെ വി തോമസിനെതിരെ ഹൈക്കമാന്‍ഡിനൊപ്പം എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയും കൂടിയാണ് നടപടി സ്വീകരിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കമാന്‍ഡ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കെ വി തോമസ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെടുകയായിരുന്നു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു