തിരുവല്ല : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റായി ഗിരിജാ സുരേന്ദ്രനെയും സെക്രട്ടറിയായി എസ് രാജേന്ദ്രനെയും തിരുവല്ലയിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനം വീണ്ടും തെരെഞ്ഞെടുത്തു. സി കെ ഹരീന്ദ്രൻ എംഎൽഎ യാണ് ട്രഷറർ. വൈസ് പ്രസിഡൻ്റ്മാരായി കെ ചന്ദ്രൻ, വി ജയപ്രകാശ്, പി തങ്കം, അസൈൻ കാരാട്ട് എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി ആർ സനൽകുമാർ, സി അജയകുമാർ, പി ഡി സംഗീത, വി എം ശശി, കെ ചന്ദ്രൻ എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി സൂസൻ കോടി, സേവ്യർ ചിറ്റിലപള്ളി, ടി എം എ കരീം, ടി കെ സുജാത, ബീനാ ബാബുരാജ്, ഷൈലജാ ബീഗം, സി രാധാമണി, എം ലക്ഷ്മി, കൃഷ്ണകുമാരി രാജശേഖരൻ എന്നിവരെയും തെരെഞ്ഞെടുത്തു. 21 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയേയും 65 അംഗ സംസ്ഥാന കമ്മറ്റിയേയുമാണ് തെരെഞ്ഞെടുത്തത്.
ഭാരവാഹികളുടെ തെരെഞ്ഞെടുപ്പോടെ സമ്മേളനം സമാപിച്ചു. ജനറൽ കൺവീനർ ആർ സനൽകുമാർ നന്ദി പറഞ്ഞു.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ : ഗിരിജ സുരേന്ദ്രൻ പ്രസിഡന്റ് : എസ് രാജേന്ദൻ സെക്രട്ടറി
Advertisements