കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷൻ അശ്വതി ചന്ദ്രന്റെ അധ്യക്ഷതയിൽ പാറത്തോട്ടിൽ നടന്നു. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ രാജേഷ് ഉദ്ഘടാനം ചെയ്തുതു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് മനീഷ് മണി, എൻജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആയി രമ്യ ബാബുവിനെയും സെക്രട്ടറിയായി സജിത്ത്കുമാറിനെയും വൈസ് പ്രസിഡന്റായി വിനു മോഹനെയും ജോയിൻ സെക്രട്ടറിയായി സച്ചു എസ് നായറേയും കൺവെൻഷൻ തിരഞ്ഞെടുത്തു.
10 വർഷം സേവനം പൂർത്തീകരിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ജീവനക്കാർക്ക് ഒറ്റ കരാർ നടപ്പിലാക്കണമെന്നും തടഞ്ഞു വെച്ചിട്ടുള്ള ലീവ് സറണ്ടർ ഉടനെ അനുവദിച്ചു നൽകണമെന്നും കൺവെൻഷൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.