കോട്ടയം: നസ്രാണി സമുദായങ്ങളുടെ ഐക്യത്തിലൂടെ മാർ~തോമ്മാ മക്കളുടെ കരുത്ത് കാണിച്ചുകൊടുക്കണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ദുക്റാനയോടനുബന്ധിച്ച് പകലോമറ്റം അര്ക്കദിയാക്കോന് നഗറില്‍ നടന്ന നസ്രാണി സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
ചരിത്രമാകുന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് നാം സമുദായത്തെക്കുറിച്ച് പറയുന്നത്. പകലോമറ്റത്തെ അര്ക്കദിയാക്കോന് കബറിടങ്ങള്‍ ചരിത്രത്തിന്റെ അടിത്തറയാണ് സമ്മാനിക്കുന്നത്. വേറിട്ട് നില്ക്കുന്ന ക്രൈസ്തവ സഭാസമൂഹങ്ങളെ ഒന്നിപ്പിക്കാനുള്ള കാന്തികശക്തി കുറവിലങ്ങാടിനും പകലോമറ്റത്തിനുമുണ്ട്. കുറവിലങ്ങാട് അമ്മസഭയാണ്. എല്ലാവരും ചരിത്രം ഗൗരവമായി പഠിക്കണമെന്നും മാര്‍ കല്ലറങ്ങാട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഗമത്തിൽ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പാരമ്പര്യ കലാരൂപങ്ങളും സമ്മേളന വേദിയില്‍ അരങ്ങേറി. ഫാ. സിറിള്‍ തോമസ് തൈയ്യിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയ സമ്മേളനം നടന്നത്. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപറമ്പിലും വിവിധ സഭാപ്രതിനിധികളും പ്രസംഗിച്ചു.