എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി സിനിമാ താരം കുഞ്ചാക്കോ ബോബൻ; എൻ.സി.എസ് വസ്ത്രത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 31 ന്

കോട്ടയം : കോട്ടയം നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായുള്ള കോൺട്രാക്ട് ഏറ്റുവാങ്ങി. എൻ.സി.എസ് വസ്ത്രം ചെയർമാൻ എൻ എം രാജു , ഡയറക്ടർമാരായ അലൻ ജോർജ് , പ്രിൻസി അലൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

Advertisements

ആഗസ്റ്റ് 31 ന് സി.എം.എസ് കോളജ് റോഡിൽ കോളജിന് എതിർ വശത്താണ് എൻ.സി.എസ് വസ്ത്രം പ്രവർത്തനം ആരംഭിക്കുന്നത്. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ , നമിത പ്രമോദ് , അനു സിതാര, മിയ ജോർജ് എന്നിവർ ചേർന്നാണ് എൻ.സി.എസ് വസ്ത്രം ഉദ്ഘാടനം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ചാക്കോ ബോബൻ ആദ്യമായാണ് കേരളത്തിലെ ഒരു ടെക്സ്റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. പാരമ്പര്യവും വിശ്വസ്തതയും പാരമ്പര്യവുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻ.സി.എസ് വസ്ത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നെ വിശ്വസിക്കുന്നവർ എനിക്ക് വിശ്വസിക്കാനാവുന്നവരെയുമായി എത്തിയപ്പോഴാണ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ തീരുമാനിച്ചത്. വസ്ത്രം എന്ന ബ്രാൻഡിന് വിശ്വാസ്യത ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

42 വർഷത്തിലേറെയായി ബാങ്കിംഗ്, ഓട്ടോ മോബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാൻന്റേഷൻ, പബ്ളിഷിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഗ്രൂപ്പ് 2019-ൽ തിരുവല്ലയിലാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഏറ്റവും
മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന് നൽകുകയാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളമുള്ള നെയ്ത്തുകാരും വിതരണക്കാരുമായി എൻ.സി.എസ് വസ്ത്രം ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 സ്‌ക്വയർ ഫീറ്റ് വിശാലതയിൽ എൻ.സി.എസ് വസ്ത്രത്തിന്റെ രണ്ടാമത്തെ ഷോറും കോട്ടയത്ത് ഒരുങ്ങുകയാണ്. നിങ്ങളുടെ ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി ഡിസൈൻ ചെയ്യാൻ സാധിക്കും. അതിനായി പ്രിൻസി അലന്റെ നേതൃത്വത്തിൽ ഒരു ഡിസൈനർ സ്റ്റുഡിയോ പ്രവർത്തിക്കുന്നു.

Hot Topics

Related Articles