ഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാര്‍ച്ച് 12ന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും.വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കെജരിവാള്‍ ഹാജരാകുക.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഇഡി നല്കിയ എട്ടാമത്തെ സമന്‍സിനുള്ള മറുപടിയിലാണ് കെജരിവാള്‍ ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമന്‍സ് നിയമവിരുദ്ധമാണെന്നും എന്നാല്‍ മറുപടി നല്കാന് താന്‍ തയ്യാറാണെന്നും അരവിന്ദ് കെജരിവാള്‍ ഇഡിയെ അറിയിച്ചു.
മാര്‍ച്ച് 12 ന് ശേഷമുള്ള തീയതി ഇഡിയോട് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. കെജരിവാള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകും. എഎപി പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരി 26, ഫെബ്രുവരി 19, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, നവംബര്‍ 2, ഡിസംബര്‍ 22 തീയതികളില്‍ ഇഡി അയച്ച ഏഴ് മുന്‍ സമന്‍സുകള്‍ കെജരിവാള്‍ അവഗണിച്ചിരുന്നു.