ന്യൂസ് ഡെസ്ക് : അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ആയുള്ള ആദ്യ ഇന്ത്യൻ ടീം സംഘം ഇന്ന് രാത്രി പുറപ്പെടും.അമേരിക്കയില്‍ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്. ഐപിഎല്ലില്‍ പ്ലേ ഓഫില്‍ എത്താത്ത ടീമുകളില്‍ ഉള്‍പ്പെട്ട ഇന്ത്യൻ താരങ്ങളാണ് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുക. ചൊവ്വാഴ്ച ആകും ബാക്കി താരങ്ങള്‍ അമേരിക്കയിലേക്ക് പോകുക.
ലോകകപ്പ് സ്ക്വാഡില്‍ ഉള്ള ആരും ഐ പി എല്‍ ഫൈനലില്‍ എത്തിയിട്ടില്ല. റിസേർവ്സിന് ഒപ്പം ഉള്ള റിങ്കു മാത്രമാണ് ഫൈനലില്‍ എത്തിയ ലോകകപ്പിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടതുള്ള താരം. ഇന്ന് രോഹിത് ശർമ്മ, ബുമ്ര, സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ എന്നി തുടങ്ങി പ്രധാന താരങ്ങള്‍ എല്ലാം യാത്ര തിരിക്കും. സഞ്ജു സാംസണ്‍, ചാഹല്‍, ജയ്സ്വാള്‍, കോഹ്ലി എന്നിവരെല്ലാം തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ചയോ ആകും അമേരിക്കയിലേക്ക് തിരിക്കുക. ഒരു സന്നാഹ മത്സരം മാത്രമെ ഇന്ത്യ ലോകകപ്പിനു മുന്നേ കളിക്കുന്നുള്ളൂ. ജൂണ്‍ ആദ്യവാരമാണ് ലോകകപ്പ് തുടങ്ങുന്നത്.