കോന്നി : വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ മൂന്ന് അക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വളരെ ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് മലയോര ജനതയെ എത്തിച്ചിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ കാട്ടിതരുന്നത്. വനമേഖലയോടു ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകര്‍ ഏത് നിമിഷവും മരണം സംഭവിക്കാമെന്ന ഭീകര അവസ്ഥയാണ്. ഈ പ്രശ്നങ്ങളുടെ അവസാനത്തെ ഇരയാണ് ഇന്നലെ തേക്കുതോട് – ഏഴാംന്തലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുളിഞ്ചാല്‍ വീട്ടില്‍ ദിലീപ്. പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ദിലീപിനെ ആക്രമിച്ചത്.
കല്ലാറിന്റെ ഇരുകരകളിലും കാട്ടാനങ്ങളുടെ സാന്നിദ്ധ്യം നിരന്തരസംഭവമായി കൊണ്ടിരിക്കുകയാണ്.മനുഷ്യ ജീവിന് സംരക്ഷണം നല്‍കണം, മരണ മടഞ്ഞ ദിലീപിന്റെ കുടംബത്തിന് അടിയന്തിര സഹായം നല്‍ണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം)കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടത്തി . യോഗത്തില്‍ കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലീനു വി. ഡേവിഡിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കേരള കോണ്‍ഗ്രസ് (എം ) ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, സന്തോഷ് കുമാര്‍ വി കെ, അനിയന്‍ പത്തിയത്ത്, ജെയിംസ് തോമസ്, ജോണ്‍ കുറ്റിയില്‍ യൂത്ത് ഫ്രണ്ട് (എം ) ജില്ലാ പ്രസിഡന്റ് മാത്യൂ നൈനാന്‍, ജില്ലാ സെക്രട്ടറി ഫാന്‍ലി ജോണ്‍, റോബിന്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.