ചോഴിയക്കാട് എൻ എസ് എസ് കരയോഗം വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി

ചോഴിയക്കാട്: 635-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു . കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിലെ ഹാളിൽ കരയോഗം പ്രസിഡന്റ് കെ ആർ ഹരികുമാർ കൊട്ടാരത്തിൽ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Advertisements

കരയോഗം , വനിതാ സമാജം , ബാലസമാജം അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടത്തി . സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി . പൂക്കള മത്സരത്തിൽ ശ്രീ ഭദ്രാ സ്വയം സഹായ സംഘം ഒന്നാം സ്ഥാനവും ശ്രീകൃഷ്ണാ സ്വയം സഹായ സംഘം രണ്ടാം സ്ഥാനവും ശ്രീവിനായകാ സ്വയം സഹായ സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . പൂക്കള മത്സരത്തിൽ പങ്കാളികളായ ശ്രീമൂകാംബിക സ്വയം സഹായ സംഘത്തിനും അമ്പാടി സ്വയം സഹായ സംഘത്തിനും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സര വിജയികൾക്ക് പ്രസിഡന്റ് കെ ആർ ഹരികുമാറും സെക്രട്ടറി കെ എൻ രാജേഷ് കുമാർ സോപാനവും സമ്മാനങ്ങൾ വിതരണം ചെയ്തു . വനിതാ സമാജം പ്രസിഡന്റ് സുഷമാ ചന്ദ്രബാബു , കരയോഗം ട്രഷറർ ആർ രാജേഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി . പായസ വിതരണത്തോടെ ആഘോഷങ്ങൾ സമാപിച്ചു.

Hot Topics

Related Articles