തിരുനക്കര  എൻ എസ് എസ് കരയോഗം കുടുംബ മേളയും സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും 

കോട്ടയം :തിരുനക്കര  685 ആം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ മേളയും സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസ് രജിസ്ട്രഷനും  നടത്തി. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബമേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം കോട്ടയം രമേഷ് ചടങ്ങിൽ മുഖ്യഅഥിതിയായി എത്തി.ഡോ. സെബിൻ എസ് കൊട്ടാരം കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നയിച്ചു.   കരയോഗം പ്രസിഡണ്ട് ടി.സി ഗണേശന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, സെക്രട്ടറി ആർ വേണുഗോപാൽ, മുട്ടമ്പലം കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാർ, തിരുനക്കര എൻഎസ്എസ് വനിതാ സമാജം പ്രസിഡന്റ് സ്മിതാ സഞ്ജയ് സെക്രട്ടറി അനിത ശ്രീകുമാർ, മുൻ നഗരസഭ വൈസ് ചെയർമാൻ പി എൻ കെ പിള്ള തുടങ്ങിയവർ പങ്കെടുത്തു

Advertisements

Hot Topics

Related Articles