ളാക്കാട്ടൂർ: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണം നടത്തി. യുദ്ധവിരുദ്ധ സമാധാന സന്ദേശമുള്ള പ്ലക്കാർഡുകളേന്തി സീഡ് ക്ലബ്ബ് അംഗങ്ങൾ ക്യാമ്പസിൽ പ്രചരണം നടത്തി. എല്ലാ ക്ലാസ്സുകളിലും എത്തി യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ദിനാചരണം പ്രധാനാധ്യാപിക സ്വപ്ന ബി നായർ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർമാരായ എം ജി ഗിരീഷ്, എസ് ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
Advertisements