കോട്ടയം താലൂക്ക് യൂണിയൻ എൻഎസ്എസ് നേതൃത്വത്തിൽ ലോക വനിതാ ദിനാചരണം

കോട്ടയം:എന്‍എസ്എസ് കോട്ടയം താലൂക്ക് വനിതാ യൂണിയന്റെ ആഭിമുഖ്യത്തില്‍ ലോകവനിതാ ദിനാചരണം ബുധനാഴ്ച മൂന്നിന് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടത്തും.

Advertisements

വനിതാ യൂണിയന്‍ പ്രസിഡന്റ് വത്സ ആര്‍. നായര്‍ അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ സമ്മേളന ഉദ്ഘാടനവും വ്യക്തികളെ ആദരിക്കലും നിര്‍വ്വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്മശ്രീ പങ്കജാക്ഷിയമ്മ
മുഖ്യാതിഥിയാകും. എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള വനിതാദിന സന്ദേശം നല്കും.

എൻഎസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വനിതാ യൂണിയന്‍ കമ്മറ്റിയംഗം അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തും.

രേണുക വിശ്വനാഥന്‍, ഡോ. സി.ജി. മിനി, കെ.എന്‍. തങ്കമ്മ തുടങ്ങിയവര്‍ ആദരവ് ഏറ്റുവാങ്ങും. തുടർന്ന് കലാപരിപാടികളും നടക്കും.

Hot Topics

Related Articles