വൈക്കം: എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ സാമൂഹിക ക്ഷേമ വിഭാഗമായ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം വിപണന മേളക്ക് ആഗസ്റ്റ് 22 ആരംഭം കുറിക്കുന്നു. സ്വാശ്രയ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന നിരവധിയായ ഉല്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നതാണ്. ഗ്രാമീണ ഉല്പന്നങ്ങൾ, വിഷ രഹിത പച്ചക്കറികൾ , വിവിധയിനം നിത്യോപയോഗ സാധനങ്ങൾ, ഉപ്പേരി, പായസം എന്നിവയ്ക്ക് പുറമേ ബ്രാൻ്റഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം മേളയിൽ ഉണ്ടായിരിക്കുന്നതാണ്.
നാളെ വൈകിട്ട് 3 മണിക്ക് മേളയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് നിർവ്വഹിക്കും. ഓഗസ്റ്റ് 25 വരെ നടക്കുന്ന മേളയിൽ ആകർഷകമായ സമ്മാന പദ്ധതികളും ഉണ്ടായിരിക്കുന്നതാണെന്ന് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി പി നാരായണൻ നായർ, സെക്രട്ടറി കെ രാജഗോപാൽ എന്നിവർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.