കോട്ടയം : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ ക്വിറ്റ് ഇന്ത്യ ദിനചാരണ പ്രതിജ്ഞയും യുവജന സംഗമവും എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി ഉദ്ഘാടനം ചെയ്തു.എൻ വൈ സി കോട്ടയം ബ്ലോക്ക് പ്രസിഡന്റ് വിനീത് കുന്നംപള്ളി ആദ്യക്ഷത വഹിച്ചു.സുഷ്മ രാജേഷ്, പി കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാലാ, നിബു എബ്രഹാം, രാജേഷ് വട്ടക്കൽ, ഷിബു നാട്ടകം, രഞ്ജനാഥ് കോടിമത, എൻ സി ചാക്കോ എന്നിവർ പ്രസംഗിച്ചു.
Advertisements