കന്യാസ്ത്രീ സമൂഹത്തോട് കാണിക്കുന്ന മൗലിക അവകാശ ലംഘനം നീതി ന്യായ വ്യവസ്ഥിതിക്ക് യോജിക്കാത്തത് : പി എസ് ദീപു

കോട്ടയം : സമർപ്പിത ജീവിതം നയിക്കുന്ന കന്യാസ്ത്രീ സമൂഹത്തോട് കാണിക്കുന്ന മൗലിക അവകാശ ലംഘനം നീതി ന്യായ വ്യവസ്ഥിതിക്ക് യോജിക്കാത്തതാണ് എന്ന് എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി എസ് ദീപു പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ചെയ്ത കുറ്റങ്ങൾ എന്താണ് എന്നറിയാതെയാണ് ഇവർ ജയിലിൽ കഴിയുന്നത്. സന്യസ ജീവിതം നയിച്ച് സമൂഹത്തിൻ്റെ പിന്നോക്കം കഴിയുന്നവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ സ്വജീവിതം ത്യാഗപൂർണ്ണമായ സമർപ്പിതമായ ജീവിതം നയിക്കുന്ന തിരുവസ്ത്രം അണിഞ്ഞ മലയാളികളായ രണ്ട് കന്യാസ്ത്രീ അമ്മമാർ ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുകയാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുള്ള ഇന്ത്യൻ പൗരന് നൽകുന്ന നിയമത്തിന്റെ പരിരക്ഷ ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്. പ്രച്ഛന്ന വേഷം അണിഞ്ഞ ആട്ടിൻതോൽ ഇട്ട ചെന്നായ് കുട്ടികൾ അരമനകൾ തോറും കേക്കും, ലഡുവും, കിരീടവും നൽകുവാൻ മത്സരിക്കുന്നത് കാണുമ്പോൾ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുവാൻ മുന്നോട്ടു വരാത്തത് തികച്ചും നിന്ത്യമാണ്.രണ്ടായിരത്തിൽ പരം പൗരോഹിത്യ പാരമ്പര്യമുള്ള ക്രിസ്തീയ സഭകൾ ആർഷഭാരത സംസ്കാരത്തിൽ യാഥാർത്ഥ്യത്തിൽ മതപരിവർത്തനം നടത്തിയിരുന്നുവെങ്കിൽ 140 കോടി ജനങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് അവരുടെ ജനസംഖ്യ തുലോം രണ്ടര ശതമാനം ആകുമായിരുന്നില്ല. ആരോഗ്യ, വിദ്യാഭ്യാസ ,സംസ്കാരിക മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നൽകിയ സംഭാവന രാജ്യത്താകമാനം പുരോഗതിയിലേക്ക് നയിക്കുവാൻ മുതൽക്കൂട്ട് ആയിട്ടുണ്ട് എന്ന വസ്തുത തിരസ്കരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേന്ദ്ര ബിജെപി ഗവൺമെൻറിൻറെ നടപടികൾ ഭരണഘടന ഈ രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളുടെ ധ്വംസനമാണ്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർ കാരാഗ്രഹത്തിൽ കഴിയുമ്പോൾ രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറഞ്ഞുകൊണ്ട് അവലപിക്കുന്നത് പ്രതിഷേധാർഹമാണ്.നീതി നിഷേധിക്കപ്പെട്ട കൽത്തുറുങ്ങിൽ അടയ്ക്കപ്പെട്ട മലയാളികളായ കന്യാസ്ത്രീ അമ്മമാരുടെ മോചനത്തിനായി നമുക്ക് ഒരുമിച്ച് യോജിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles