തൃശൂര്‍: സ്കൂളിൽ അധ്യാപിക വഴക്ക് പറഞ്ഞ് ചൂരല്‍കൊണ്ട് അടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനികള്‍ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കന്യാസ്ത്രീയായ അധ്യാപികയ്ക്കെതിരേ കേസ്. കുന്നംകുളം ചൊവ്വന്നൂരില്‍ സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുവരും വിഷം കഴിച്ചത്. സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ഥിനികള്‍ വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞ് അടിച്ചതെന്ന് പറയുന്നു. ഇരുവരും സമീപത്തെ കടയില്‍നിന്നും എലിവിഷം വാങ്ങിയതിനുശേഷം വെള്ളത്തില്‍ കലക്കി കുടിക്കുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
നിലവില്‍ അപകടസാധ്യതയില്ലെന്നും രണ്ടു ദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാൽ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് അധ്യാപിക കുട്ടികളെ വഴക്ക് പറഞ്ഞ് അടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.