ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നഴ്സസ് ദിനചാരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൈക്യാട്രി ഡിപ്പാർട്മെന്റിന്റെയും, കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലിനിക്കൽ നഴ്സിംഗ് എഡ്യൂക്കേഷൻ യൂണിറ്റിന്റെയും, കോട്ടയം ഗവ.കോളേജ് ഓഫ് നഴ്സിംഗിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ജയകുമാർ ടി. കെ ഉത്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഉഷ വി കെ ( റിട്ട. പ്രിൻസിപ്പൽ, ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോട്ടയം) മുഖ്യപ്രഭാഷണം നടത്തി.
ഡോ .പി ജി സാജി (പ്രൊഫെസ്സർ തൃശൂർ മെഡിക്കൽ കോളേജ് )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇ സി.ശാന്തമ്മ ( ചീഫ് നഴ്സിംഗ് ഓഫീസർ ) മറിയാമ്മ പി അലക്സാണ്ടർ ( അസി. പ്രൊഫസർ, ഗവ. കോളേജ് ഓഫ് നഴ്സിംഗ്), ഡോ. സുമ ജോസ് ( സി.ൻ. ഇ കോർഡിനേറ്റർ, കോട്ടയം മെഡിക്കൽ കോളേജ് ) ഡോ.പ്രിയ ജി മേനോൻ, ഏലിയാമ്മ കെ പി ( സീനിയർ നഴ്സിംഗ് ഓഫീസർ) എന്നിവർ സംസാരിച്ചു.മികച്ച സേവനങ്ങൾക്ക് നഴ്സുമാർക്കും മറ്റു ജീവനക്കാർക്കുമുള്ള അംഗീകാരവും പുരസ്കാരസമർപ്പണവും ഡോ. ജയകുമാർ ടി. കെ നിർവഹിച്ചു
ആശുപത്രികളിൽ രോഗികളുടെ സുരക്ഷിതത്വത്തിന് വേണ്ടി പാലിക്കേണ്ട മാനദണ്ഡങ്ങളെ പറ്റിയുള്ള പാനൽ ചർച്ചയിൽ ഡോ. സന്ദീപ് അലക്സ് (അസോസിയേറ്റ് പ്രൊഫസർ,സൈക്യാട്രി ഡിപ്പാർട്മെന്റ്, കോട്ടയം മെഡിക്കൽ കോളേജ് ) മോഡറേറ്റർ , ആയിരുന്നു. ഡോ. ലിജോ കെ മാത്യു ( എ.ർ.എം.ഒ )ഡോ. സൗമ്യ പ്രകാശ് ( അസി. പ്രൊഫസർ, സൈക്യാട്രി ) ജോമോൻ ജോർജ് ( ക്ലിനിക്കൽ സൈക്കോളജിസ്ററ് ) മിനി സദാനന്ദൻ ( സീനിയർ നഴ്സിംഗ് ഓഫീസർ)എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
മെന്റൽ ഹെൽത്ത് കെയർ ആക്ടിന്റെ പ്രസക്തിയെപ്പറ്റി ജില്ലാ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗവും മാനസികാരോഗ്യ വിഭാഗം പ്രൊ:ഡോ ഗംഗാ ജി കൈമൾ ക്ലാസ് നയിച്ചു.