നവജീവന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു; കിറ്റ് വിതരണം ചെയ്തത് ഇടുക്കി ജില്ലയിലേയ്ക്ക് 

കോട്ടയം.നവജീവൻ ട്രസ്റ്റിന്റെനേതൃത്വത്തിലുള്ള കനിവിൻ കരങ്ങൾ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പശുപ്പാറയിലും ഉപ്പുതറയിലും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.അനുദിനചിലവുകൾക്ക് ബുദ്ധിമുട്ടുന്ന 300 ലധികം രോഗികളുടെ കുടുംബങ്ങൾക്കാണ് നവജീവൻ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.പശുപ്പാറ സെന്റ് ഡൊമനിക് പാരീഷ് ഹാളിൽ നടന്നചടങ്ങ് പീരുമേട് എം എൽ എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു. നവജീവൻമാനേജിംഗ് ട്രസ്റ്റി പി യു തോമസ് പള്ളി വികാരി റവ: ഫാ സെബാസ്റ്റ്യൻ വെച്ചുർക്കരോട്ടും എന്നിവർ ചേർന്ന് കിറ്റുകളുടെ വിതരണം നടത്തി.

Advertisements

ഉപ്പുതറ ശ്രീകൃഷ്ണസ്വാമിക്ഷേത്രാങ്കണത്തിൽ നടന്നചടങ്ങിൽ ക്ഷേത്രം സെക്രട്ടറി റെജി കാളകല്ലുങ്കൽ പഞ്ചായത്ത് മെംമ്പർ ജയിംസ് തോക്കൊമ്പൻ, സിനിമാതാരം ചാലിപാല, ഫാ മാത്യൂവടക്കേടം തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ജില്ലയിലെ വിവിധ പള്ളികൾ,സന്നദ്ധ സംഘടനകൾ, സുമനസുകളായ വ്യക്തികൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.