കോട്ടയം : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർവിജയന്റെ അഞ്ചാമത് ഓർമദിനത്തോടനുബന്ധിച്ചു നാഷനലിസ്‌റ് യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കുറിച്ചിത്താനത്തു കെ ആർ നാരായനൻ ഗവ :എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ,അഹല്യ ഐ കെയർ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര ചികിത്സ ക്യാമ്പും സംഘടിപ്പിച്ചു .ബഹു വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എൻ വൈ സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എം എൽ എ മാരായ മോൺസ് ജോസഫ് ,തോമസ് കെ തോമസ് ,എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബാഷ് പുഞ്ചക്കോട്ടിൽ ,എ വി വല്ലഭൻ എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി ,ബ്ലോക്ക് പ്രസിഡന്റ് ജെയ്‌സൺ കൊല്ലപ്പള്ളി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് മുഖ്യ പ്രഭാഷണം നടത്തി ,എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ജിജിത് മൈലക്കൽ സ്വാഗതവും ജില്ലാ ട്രെഷറർ എസ് അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു,എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ,എൻ വൈ സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജീഷ് ജിമ്മി ജോർജ് ,സിജിൻ സ്റ്റാൻലി ,അഭിലാഷ് ,അനൂപ് ,സി വി വസന്തകുമാർ ,എൻ വൈ സി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ജി എൻ ,അഹല്യ ഐ കെയർ പി ആർ ഒ റോബിൻസൺ കെ തുടങ്ങിയവർ പ്രസംഗിച്ചു.