ഏറ്റുമാനൂർ : റിട്ടയേർഡ് സോയിൽ കൺസർവേഷൻ എഞ്ചിനീയർ. പി. പി.ഗോപാലകൃഷ്ണപണിക്കർ. (പ്രതിഭ) അന്തരിച്ചു. സംസ്കാരം ജൂൺ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. പരേതൻ ഏറ്റുമാനൂർ പറവേലിൽ കുടുംബാംഗമാണ്.പരേതൻ ചൂരകുളങ്ങര ദേവീ വിലാസം എൻ. എസ്. എസ് കരയോഗം മുൻസെക്രട്ടറി, ചൂരകുളങ്ങര അയ്യപ്പ സേവാസംഗം പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ശ്രീദേവി അമ്മ. മക്കൾ. ബിജോ കൃഷ്ണൻ (ലൈസൻസ്ഡ് സിവിൽ എഞ്ചിനീയർ, മോണാർക്ക് ഡിസൈനേഴ്സ് ആൻഡ് കൺ സെൽട്ടൻറ്സ് ഏറ്റുമാനൂർ.)ഹേമ മഹേഷ്. മരുമക്കൾ. ഡോക്ടർ ചാമിനി ചന്ദ്രൻ.(ഗവ:ഹോമിയോ ഡിസ്പെൻസറി ളാക്കാട്ടൂർ.)മഹേഷ് പി. നായർ (ചലച്ചിത്ര നടൻ, സംവിധായകൻ.)കൊച്ചുമക്കൾ. മാളവിക നായർ, മേഘന നായർ, ദേവദത്ത് ബി. കൃഷ്ണൻ. അജയ് നായർ.