ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചു : ഇതിനായി വ്യാജ രേഖ തയ്യാറാക്കിയതായും അന്വേഷണ സംഘം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് കണ്ടെത്തല്‍.ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു.

Advertisements

ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയയ്ക്കുകയും ചെയ്തു. യുവതിയുടെ മരണത്തിന് ഏതാനും ദിസം മുമ്ബാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തർക്കമുണ്ടായി. ഇതെല്ലാമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Read More: ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് ഒളിവില്‍, വീട്ടിലുള്ളത് പട്ടിണിയിലായ വളർത്തുമൃഗങ്ങള്‍മാത്രം

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പോലീസ് പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നിലവില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പോലീസ് കോടതിയില്‍ അറിയിക്കും.

അതേസമയം ഒളിവില്‍ കഴിയുന്ന സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. തങ്ങള്‍ വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇരുവീട്ടുകാരും വിവാഹത്തെ കുറിച്ച്‌ സംസാരിച്ചിരുന്നുവെന്നും ജാമ്യഹർജിയില്‍ സുകാന്ത് പറയുന്നു. എന്നാല്‍ ഒരു ജ്യോതിഷിയെ കണ്ടശേഷം യുവതിയുടെ വീട്ടുകാർ താനുമായുള്ള ബന്ധം എതിർത്തു. ഇതില്‍ യുവതി നിരാശയിലായിരുന്നു. തന്റെ മൊബൈല്‍ നമ്ബർപോലും ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. എന്നാല്‍ തനിക്കൊപ്പം നില്‍ക്കാനാണ് യുവതി തീരുമാനിച്ചതെന്നും വീടെടുത്ത് ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങിയെന്നും സുകാന്ത് ഹർജിയില്‍ പറയുന്നു. വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിനാല്‍ യുവതി സമ്മർദ്ദത്തിലായിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ മാതാപിതാക്കളാണെന്നും സുകാന്ത് ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ യുവതിയുടെ കുടുംബം തള്ളിയിരുന്നു.

Hot Topics

Related Articles