ഓച്ചിറ : ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പിൻ്റെ , ഒ സി പി എഫ് ആഭിമുഖ്യത്തിൽ എസ് എസ് എൻ സി – പ്ളസ്ടു വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു. എസ് എസ് എൻ സി – പ്ളസ്ടു പരീക്ഷയിൽ ഫുൾ എ പ്ളസ് , എ വൺ നേടിയ -79 വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും. സെമിനാറും ഓച്ചിറ ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തി. തീരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോക്ടർ .സജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ.ഷിബു.കെ .വി അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗുരു ,
മന: ശാസ്ത്ര പരിശീലകൻ എഴുത്തുകാരൻ ആയ മനു കുമാർ ആലിയോട് സാധകാൽമകമായ ജീവിതത്തെ Positive Life കുറിച്ചും , എസ് എസ് എൽ സി കഴിഞ്ഞുള്ള കോഴ്സസ്, +1streams നെ സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ് നയിച്ചു.
എസ്.എസ്.എൽ.സി . ഫുൾ എ പ്ളസ് ,എ വൺ നേടിയ 79 വിദ്യാർത്ഥികൾക്കു ള്ള ഒ സി പി എഫ് മെറിറ്റ് അവാർഡ്
കായംകുളം ഡി വൈ എസ് പി ബാബുകുട്ടൻ .എൻ. വിതരണം ചെയ്തു.
പാസ്റ്റേഴ്സ് , പി.വി.ജോസഫ്, റെജി പാപ്പച്ചൻ , ബാബു ജോസ് , ,സൈമൺ,
ബേബി, ജോബിൻ, ലാൽജി തോമസ്
പ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്ളസ് വൺ പരീക്ഷയിൽ 520ൽ 518 മാർക്ക് നേടിയ ക്രിസ്റ്റിന മേരി ജോർജിനെ
ഡോക്ടർ.സജിഫിലിപ്പ് ചടങ്ങിൽ പോന്നാട അണിയിച്ച് ആദരിച്ചു.
പ്ലേബാക്ക് സിംഗർ
റെജി സദാനന്ദൻ. നവീന സാജു ക്രിസറ്റിന എന്നിവർ ക്രിസ്ത്യൻ ഡിവോഷണൽ സോംഗ്സ് ആലപിച്ചു.
ഒ സി പി എഫ് പ്രസിഡന്റ്
ജോൺ ഡാനിയേൽ സ്വാഗതവും സെക്രട്ടറി സാജു. പി . എസ്
നന്ദിയും പറഞ്ഞു.
ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പിൻ്റെ , ഒ സി പി എഫ് ആഭിമുഖ്യത്തിൽ എസ് എസ് എൻ സി – പ്ളസ്ടു വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു

Advertisements