കൊളംബിയൻ പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥിയ്ക്ക് തലയ്ക്ക് വെടിയേറ്റു : പ്രതി 15 കാരൻ പിടിയിൽ

ബൊഗോറ്റ: കൊളംബിയൻ പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥി മിഗല്‍ ഉറൈബിന് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊളംബിയൻ തലസ്ഥാനമായ ബൊഗോറ്റയിലെ ഫോണ്ടിബോണ്‍ ജില്ലയില്‍ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയാണ് മിഗലിന് വെടിയേറ്റത്. 39കാരനായ മിഗലിന് തലയിലുള്‍പ്പെടെ മൂന്ന് തവണയാണ് വെട‌ിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്. മിഗല്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് വിവരം. മിഗലിനുനേരെ വെടിയുതിർത്ത പ്രതി സംഭവസ്ഥലത്തുനിന്ന് പിടിയിലായതായി പൊലീസ് അറിയിച്ചു. 15കാരനാണ് പ്രതിയെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അറ്റോർണി ജനറല്‍ വ്യക്തമാക്കി.

Advertisements

കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ ആക്രമണത്തെ അപലപിച്ചു. കൊളംബിയയിലെ ജനാധിപത്യത്തിനും ചിന്താ സ്വാതന്ത്ര്യങ്ങള്‍ക്കും രാഷ്ട്രീയ പ്രവർത്തനങ്ങള്‍ക്കും എതിരായ ആക്രമണമാണ് നടന്നതെന്നും സർക്കാർ പ്രസ്‌താവനയില്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെട്രോയുടെ ശക്തനായ വിമർശകനായ മിഗല്‍ ഡെമോക്രാറ്റിക് സെന്റർ പാർട്ടി നേതാവും പ്രതിപക്ഷ സെനറ്ററുമാണ്. 2026 പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കഴിഞ്ഞ ഒക്‌ടോബറിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മിഗലിനുനേരെയുണ്ടായ ആക്രമണം ഒരു രാഷ്ട്രീയ നേതാവിന്റെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, മറിച്ച്‌ കൊളംബിയയുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മേല്‍ ഭീഷണിയുയർത്തുകയുമാണ് ചെയ്തതെന്ന് ഡെമോക്രാറ്റിക് സെന്റർ പാർട്ടി ആരോപിച്ചു.

മുൻ കൊളംബിയൻ പ്രസിഡന്റ് ജൂലിയോ സീസർ ടർബെ, മിഗലിന്റെ മുത്തച്ഛനാണ്. 1978 മുതല്‍ 1982 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവി നിർവഹിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഡയാന ടർബെ പ്രശസ്തയായ ഒരു പത്രപ്രവർത്തകയായിരുന്നു. കുപ്രസിദ്ധ മയക്കുമരുന്ന് നേതാവ് പാബ്ലോ എസ്കോബാറിന്റെ നേതൃത്വത്തിലുള്ള മെഡെലിൻ കാർട്ടല്‍ അവരെ തട്ടിക്കൊണ്ടുപോവുകയും 1991ല്‍ ഒരു സൈനിക രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു.

Hot Topics

Related Articles