കോട്ടയം: സമൂഹത്തെ കാർന്നു തിന്നുന്ന കൊടിയ വിപത്തായ ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം ജാഗ്രതാ ന്യൂസ് ലൈവും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജാഗ്രതാ ന്യൂസ് ലൈവ് വൈഡ്യുസിഎയും എക്സൈസ് വകുപ്പുമായി കൈ കോർക്കുകയാണ്. ഒക്ടോബർ 20 ന് ബേക്കർ ജംഗ്ഷനിലെ വൈഡബ്യുസിഎ ഹാളിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിൽ കോട്ടയം നഗരത്തിലെ യൂണിക് കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. മധ്യ കേരളത്തിലെ തന്നെ പ്രമുഖ വസ്ത്രാലയമായ എൻസിഎസ് വസ്ത്രയാണ് പരിപാടി സ്പോൺസർ ചെയ്യുന്നത്. ജാഗ്രതാ ന്യൂസ് ലൈവിന്റെ യു ട്യൂബ് ചാനലിൽ ക്ലാസ് തത്സമയം കാണാം.
ഒക്ടോബർ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു വൈഡബ്യുസിഎ ഹാളിലാണ് പരിപാടി നടക്കുക. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.എൻ ശിവപ്രസാദ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. വൈഡബ്യുസിഎ പ്രസിഡന്റ് അഡ്വ.ബെസി ടോം യോഗത്തിൽ അധ്യക്ഷത വഹിക്കും. ജാഗ്രതാ ന്യൂസ് ലൈവ് പ്രതിന്ധി രാകേഷ് കൃഷ്ണ യോഗത്തിൽ സ്വാഗതം പറയും. കോട്ടയം അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ക്ലാസെടുക്കും. യൂണിക് കോളേജ് ഡയറക്ടർ മിനി പി.ബി ആശംസകൾ അർപ്പിച്ച സംസാരിക്കും. കോട്ടയം വൈഡബ്യുസിഎയിലെ പബ്ലിക്ക് അഫയേഴ്സ് ആന്റ് സോഷ്യൽ ഇഷ്യൂസ് കമ്മിറ്റി ചെയർപേഴ്സൺ സിസി കുരുവിള നന്ദി പറയും.