തിരുവനന്തപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ചു . കല്ലറ കുറ്റിമൂട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിനി അഭയയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. റോഡിനോട് ചേർന്നാണ് അഭയയുടെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിലെ കിടപ്പുമുറിയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന അഭയയുടെ കൈയ്യിൽ തെരുവുനായ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
പത്തനംതിട്ട വെട്ടിപ്രത്ത് മജിസ്ട്രേറ്റുമാരുടെ ക്വാർട്ടേഴ്സിന് സമീപം മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വൈകിട്ട് നടക്കാനിറങ്ങിയ സമയത്താണ് മജിസ്ട്രേറ്റിനെ തെരുവ്നായ ആക്രമിച്ചത്. നഗരത്തിലെ സ്വർണക്കടയിലെ സുരക്ഷാ ജീവനക്കാരനും നായയുടെ കടിയേറ്റു. ജ്വല്ലറി ജീവനക്കാരനായ പ്രകാശനാണ് കടിയേറ്റത്. സംഭവത്തിൽ പരിക്കേറ്റ ഇരുവർക്കും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിസ്ത നൽകി.