സാമൂഹികവിരുദ്ധ ശല്യം; തൊണ്ടമ്പ്രാൽ കവലയിൽ സ്ഥാപിച്ച മിറർ തകർത്തു

ഒളശ്ശ : പള്ളിക്കവല – ഏനാദി – തൊണ്ടബ്ര എന്നിവിടങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം. കുമ്മനം വയലോര സായാഹ്ന വിശ്രമ കേന്ദ്രത്തിൽ രാത്രി സമയങ്ങളിൽ സാമൂഹിക വിരുദ്ധ രുടെ ശല്യമെന്നു പരാതി. രാത്രി 11 മണിയോടു കൂടി അപരിചിതരായ അനേകം യുവാക്കൾ ബൈക്കുകളിൽ എത്തുന്നതായും പ്രദേശവാസികൾ പറയുന്നു. തൊണ്ടമ്പ്രാൽ കവലയിൽ റസിഡൻസ് അസോ സിയേഷൻ സ്ഥ‌ാപിച്ച മിറർ കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയവർ തകർത്തു. രാത്രികാലങ്ങളിൽ ഇവിടെ പൊലീസ് റോന്തു ചുറ്റൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles