ഒളശ്ശ: ഒളശ്ശ പബ്ലിക് ലൈബ്രറി സപ്തതി ആഘോഷ പൊതുസമ്മേളനം ഫെബ്രുവരി 4 ഞായറാഴ്ച 4 മണിക്ക് ഒളശ വെസ്റ്റ് എസ്എൻഡിപി ഹാളിൽ നടക്കും. സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ‘തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സപ്തതിയുടെ ഓർമ്മ പുസ്തകമായ സുവർണ രേഖ സുവനീയർ പ്രകാശനം ചെയ്യും. പ്രസിഡണ്ട് കെ എം ചാക്കോ തരകൻ അധ്യക്ഷത വഹിക്കും. ഏറ്റവും മുതിർന്ന ലൈബ്രറി പ്രവർത്തകൻ കെ എൻ നാരായണൻ ഉണ്ണി കാവിൽ മഠത്തെ ആദരിക്കും. അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ്, കോട്ടയം ബാബുരാജ്, സെക്രട്ടറി വി എസ് ഷാജി, രാജഗോപാൽ നാലാങ്കൽ , ഷൈജു ശിവൻ, റെജിമോൻ എം ജി , എം സി റോയി തുടങിയവർ പ്രസംഗിക്കും.