ഉത്സവ കാലത്തെ നിറസാന്നിധ്യം ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു;മരണകാരണം ഹൃദയാഘാതം

തൃശൂര്‍ :പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Advertisements

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍.

നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില്‍ പ്രമുഖനാക്കി. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.