തൃശൂര്‍ :പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന് ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന് ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Advertisements
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്.
നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില് പ്രമുഖനാക്കി. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്.