ദേവകിയുടെ മനസാന്നിധ്യം ;ബസ്സിൽ വെച്ച് സ്വന്തം മാലപൊട്ടിച്ച സ്ത്രീകളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി

ചേര്‍ത്തല: സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ മാലയുടെ ഉടമയായി സ്ത്രീ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Advertisements

തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്ബര്‍ 13 ല്‍ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. ബസ് യാത്രക്കാരുടെ സഹായത്തോടെ മാലയുടെ ഉടമയായ ദേവകി (72) യാണ് മോഷണം നടത്തിയ സ്ത്രീകളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ് യാത്രക്കിടെ പ്രതികള്‍ വാരനാട് കുപ്പക്കാട്ടില്‍ ദേവകിയുടെ സ്വര്‍ണ്ണമാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.