ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത : കോട്ടയം വൈക്കം വച്ചൂരിൽ യുവാവ് ജീവനൊടുക്കി

വെച്ചൂർ: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണ് മരിച്ചത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയ് ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ റമ്മിയാണ് തൻ്റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇയാൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളതായി സൂചനയുണ്ട്. സംസ്കാരം ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽനടക്കും. ഭാര്യ: അനിഷ

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.