ന്യൂഡൽഹി : ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക്‌സ് അസോസിയേഷൻ ഏഴംഗ സമിതിയെ നിയോഗിച്ചു.
മേരികോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗ്വേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്നതാണ് സമിതി.
ഫെഡറേഷൻ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. തുടർന്നായിരുന്നു സമവായ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബ്രിജ് ഭൂഷൺ അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കണം, കേസെടുത്ത് അറസ്റ്റ് ചെയ്യണം, ഫെഡറേഷൻ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ട് വച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രിജ് ഭൂഷണും പരിശീലകരും വനിതാതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് ഒളിമ്ബിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്.