രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി ഓം ബിർള; വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം; നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി

ദില്ലി:  ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു.

Advertisements

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോട്ടെം സ്പീക്കർക്ക് നന്ദി അറിയിച്ചു. തുടർന്ന് അനുമോദന സമ്മേളനം നടക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു തവണ ലോക്സഭാ സ്പീക്കർ പദവി വഹിച്ചവർ

എം.എ.അയ്യങ്കാർ

(കോൺഗ്രസ്)

1956-57, 1957 – 62

ജി.എസ്.ധില്ലൻ 

(കോൺഗ്രസ്)

1969 -71, 1971-75

ബൽറാം ഝാക്കർ

(കോൺഗ്രസ്)

1980-85, 1985 -89

ജി.എം.സി.ബാലയോഗി

(ടിഡിപി)

1998-99, 1999-2002

ഓം ബിർള 

(ബിജെപി)

2019-24, 2024- തുടരുന്നു

Hot Topics

Related Articles