ന്യൂഡൽഹി: ലോകത്തെമ്പാടും കൊവിഡ് ഒമിക്രോൺ ഭീതി പടരുന്നതിനിടെ രാജ്യത്ത് എട്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയ കേന്ദ്ര സർക്കാർ ഇതിനുള്ള ക്രമീകരണങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ദൽഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാൾ, മാഹാരാഷ്ട്ര, ഗുജറാത്ത് കർണ്ണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വർധിക്കുന്നതായി കണക്കുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 13,154 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ രോഗികളുടെ എണ്ണവും 961 ആയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വാക്‌സിനേഷൻ വേഗത്തിലാക്കാനും കേന്ദ്രം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (263) റിപ്പോർട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 252, ഗുജറാത്തിൽ 97, രാജസ്ഥാനിൽ 69, കേരളത്തിൽ 65, തെലങ്കാനയിൽ 62, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട കേസുകൾ. മുംബൈയിൽ ബുധനാഴ്ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് മുംബൈയിൽ ഡിസംബർ 30 മുതൽ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്കും പോലീസ് വിലക്കേർപ്പെടുത്തി.
അതിനിടെ ദൽഹിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. യാതൊരുവിധ യാത്രയും നടത്താത്തവർക്കും രോഗം ബാധിക്കുന്നുണ്ട്. സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ
ഒമിക്രോൺ സ്ഥിരീകരിച്ച് ദൽഹിയിലെ ആശുപത്രികളിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരടക്കം 200 പേരിൽ 115 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ ആശുപത്രികളിൽ പാർപ്പിച്ചിരിക്കുന്നതെന്നും സത്യേന്ദ്ര ജെയിൻ അറിയിച്ചു.