ന്യൂഡൽഹി: ലോകത്ത് വീണ്ടും കൊവിഡ് ഭീതി പടർത്തിയ ഒമൈക്രോൺ വൈറസിനെ കണ്ടെത്തിയതിനു പിന്നാലെ രാജ്യത്തും അതീവ ജാഗ്രതാ നിർദേശം. രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഒമൈക്രോണിനെ തടയാൻ പര്യാപ്തമല്ലെന്നാണ് ഐ.സി.എം.ആർ മേധാവി നിർദേശിച്ചിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന ഒമൈക്രോൺ കൊവിഡ് വകഭേദത്തെ ചെറുക്കാൻ ഇപ്പോൾ നിലവിലുള്ള കൊവിഡ് വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് ഐ സി എം ആർ മേധാവിയുടെ വെളിപ്പെടുത്തൽ.
ഒമൈക്രോണിൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്നും അതിനാൽ നിലവിലുള്ള വാക്‌സിനുകൾ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ സമീരൻ പാണ്ട അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ ‘ആശങ്കയുടെ വകഭേദം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജനിതക വ്യതിയാനങ്ങൾ വരുന്ന ഈ വകഭേദത്തിന് പ്രതിരോധ കുത്തിവയ്പ്പുകളെയും കൊവിഡ് ചികിത്സകളെയും ചെറുക്കാനുള്ള കഴിവ് കൂടുതലാണ്. നിലവിൽ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ കൂടുതൽ മ്യൂട്ടേഷനുകൾ പുതിയ വകഭേദത്തിലുണ്ട്.