ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഡെൽറ്റയെ മറികടക്കാൻ തുടങ്ങിയതായി കേന്ദ്രസർക്കാർ വൃത്തങ്ങളുടെ മുന്നറിയിപ്പ്. കൊവിഡ് കേസുകളിൽ വൻ വർദ്ധനയാണ് ഇന്നുണ്ടായത്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തർപ്രദേശിലുമാണ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 8.067 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുംബയിൽ മാത്രം ഇന്ന് 5278 പേർക്കാണ് കൊവിഡ് സ്ഥികരീകരിച്ചത്. 1766 പേർ കൊവിഡ് മുക്തരായി. 8 പേർ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പശ്ചിമബംഗാളിൽ ഇന്ന് മാത്രം 3451പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1510 പേർ രോഗമുക്തരായപ്പോൾ ഏഴ് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 19,764 ആയി.. കേരളത്തിൽ ഇന്ന് 2676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്ത് ഇതുവരെ 1270 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് . ഇന്ന് മാത്രം 309 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. . ഒമൈക്രോൺ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കൊവിഡ് പരിശോധന വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട് വിദേശത്ത് നിന്ന് നാട്ടിലെത്തി കൊവിഡ് ആകുന്നവരിൽ 80ശതമാനവും ഒമിക്രോൺ ബാധിച്ചവരാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു .ഒമിക്രോൺ ബാധിച്ച മൂന്നിൽ ഒരാൾക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല.