തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സ്കൂള്‍ അടക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.സ്കൂളുകളില്‍ ഷിഫ്റ്റ്, ബാച്ച് നിയന്ത്രണങ്ങള്‍ നീക്കി പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തുന്നത് ഒമിക്രോണ്‍ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ തന്നെ ആലോചനകളുണ്ടായിരുന്നു ഇത് കണക്കിലെടുത്താണ് മന്ത്രിയുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.