ഒരൊറ്റ ഇയം ! അത് തകർപ്പൻ ജയം : പോയന്‍റ് പട്ടികയിൽ കുതിച്ച് കയറി മുംബൈ

മുംബൈ : ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശക്കുശേഷം നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് വമ്ബന്‍ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് പോയന്‍റ് പട്ടികയിലും കുതിപ്പ്.കൊല്‍ക്കത്തക്കെതിരായ ജയത്തോടെ അവസാന സ്ഥാനത്തു നിന്ന് മുംബൈ ആറാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ മുംബൈക്കെതിരെ വമ്ബന്‍ തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ആറാം സ്ഥാനത്തു നിന്ന് അവസാന സ്ഥാനത്തേക്ക് വീണു.

Advertisements

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 117 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്. എട്ടോവറോളം ബാക്കി നിര്‍ത്തി നേടിയ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി മെച്ചപ്പെടുത്തിയതോടെയാണ് മുംബൈ ആറാം സ്ഥാനത്തെത്തിയത്. മൂന്ന് കളികളില്‍ ആദ്യ ജയം നേടിയ മുംബൈയുടെ നെറ്റ് റണ്‍ റേറ്റ് +0.309 ആണ്. അതേസമയം, കനത്ത തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നെറ്റ് റണ്‍റേറ്റ് -1.428 ഇടിഞ്ഞതോടെയാണ് അവസാന സ്ഥാനത്തായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളിച്ച രണ്ട് കളികളും ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. +2.266 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ആര്‍സിബിക്കുണ്ട്. രണ്ട് കളികളില്‍ രണ്ടും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് +1.320 നെറ്റ് റണ്‍റേറ്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ രണ്ട് കളികളില്‍ ഒന്ന് വീതം ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മൂന്നാമതും ഗുജറാത്ത് ടൈറ്റന്‍സ് നാലാമതുമാണ്.

പഞ്ചാബ് മാത്രമാണ് സീസണില്‍ ഇതുവരെ ഒരു മത്സരം മാത്രം കളിച്ച ടീം. ആദ്യ മത്സരം ജയിച്ച പഞ്ചാബ് രണ്ട് പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുന്ന നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് കളികളില്‍ ഒരു ജയവുമായി ആറാമതാണ്. മൂന്ന് കളികളില്‍ ഒരു ജയം വീതമുള്ള ചെന്നൈ ഏഴാമതും ഹൈദരാബാദ് എട്ടാമതുമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പിച്ച്‌ ആദ്യ ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ഒമ്ബതാമതാണ്.

Hot Topics

Related Articles