ജനനായകന് വിട നൽകാനൊരുങ്ങി കോട്ടയം; പുതുപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം വ്യാഴാഴ്ച; സംസ്‌കാരചടങ്ങുകൾ പുതുപ്പള്ളി പള്ളിയിൽ; നാടിന്റെ പ്രിയപ്പെട്ട നായകനെ കാണാനായി എത്താനുള്ള വഴികൾ ജാഗ്രതാ ന്യൂസ് ലൈവിൽ അറിയാം

കോട്ടയം: ജനനായകന് വിട നൽകാനൊരുങ്ങി കോട്ടയം. കോട്ടയം തിരുനക്കര മൈതാനത്ത് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം പൊതുദർശനത്തിന് എത്തിച്ച ശേഷം വ്യാഴാഴ്ച പുതുപ്പള്ളിയിലേയ്ക്കു കൊണ്ടു പോകും. പുതുപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷം പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടത്തും. രണ്ടിടത്തേയ്ക്കും കേരളത്തിന്റെ ഒരു ചെറിയ പരിച്ഛേദം ഒഴുകിയെത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പുതുപ്പള്ളിയിലേയ്ക്ക് എത്തുന്നവർക്ക് വഴി കാട്ടുകയാണ് ജാഗ്രതാ ന്യൂസ് ലൈവ്.

Advertisements

ജനനായകൻ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേയ്ക്കുള്ള വഴിയറിയാം- https://maps.app.goo.gl/BBmRCRWzN2GE2onK9


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

, പുതുപ്പള്ളി പള്ളിയിലേയ്ക്കുമുള്ള വഴിയറിയാം- https://maps.app.goo.gl/dARvTyxGZkr7Xkjm8

ഏറ്റുമാനൂർ ഭാഗത്തു നിന്നും

  1. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തുന്നവർക്ക് മണർകാട് ബൈപ്പാസ് വഴി മണർകാട് ജംഗ്ഷനിൽ എത്തി, പുതുപ്പള്ളി കവലയിൽ എത്തി വാകത്താനം റോഡിലൂടെ ഉമ്മൻചാണ്ടിയുടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്താം. ഇവിടെ നിന്നു മീറ്ററുകൾ മുന്നോട്ടു പോയാൽ പുതുപ്പള്ളി പള്ളിയിലും എത്താം.
  2. ഏറ്റുമാനൂർ നിന്നും എംസി റോഡിൽ നിന്നും എസ്എച്ച് മൗണ്ടിൽ എത്തി വട്ടമൂട് പാലം വഴി കഞ്ഞിക്കുഴി മാങ്ങാനം വഴി പുതുപ്പള്ളിയിൽ എത്താം.

കുമരകം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ

  1. കുമരകം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ ശാസ്ത്രി റോഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി മാങ്ങാനം മന്ദിരം വഴി പുതുപ്പള്ളിയിൽ എത്താം
  2. കുമരകം ഇല്ലിക്കൽ ഭാഗം വഴി വരുന്ന വാഹനങ്ങൾ തെക്കുംഗോപുരം വഴി കോട്ടയം നഗരത്തിൽ എത്തി ആകാശപ്പാത വഴി ശാസ്ത്രി റോഡിൽ എത്തി കഞ്ഞിക്കുഴി – മാങ്ങാനം മന്ദിരം വഴി പുതുപ്പള്ളിയിൽ എത്താം
  3. കുമരകത്ത് നിന്ന് പാറേച്ചാൽ ബൈപ്പാസ് വഴി എത്തുന്നവർക്ക് മണിപ്പുഴ – മൂലവട്ടം – ദിവാൻകവല – കൊല്ലാട് പാറയ്ക്കൽക്കടവ് വഴി പുതുപ്പള്ളി – വാകത്താനം റോഡിൽ കയറി ഇടത്തേയ്ക്ക് തിരിഞ്ഞാൽ പുതുപ്പള്ളി പള്ളിയിൽ എത്താം

ചങ്ങനാശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ

  1. ചങ്ങനാശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചങ്ങനാശേരി കറുകച്ചാൽ റോഡിലൂടെ തെങ്ങണയിൽ എത്തി വാകത്താനം – പുതുപ്പള്ളി റോഡിൽ കയറി പുതുപ്പള്ളി ഭാഗത്ത് എത്താം.
  2. ചങ്ങനാശേരിയിൽ നിന്നും എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ പരുത്തുംപാറ വഴി പുതുപ്പള്ളിയിൽ എത്താം.

പാമ്പാടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ

  1. പാമ്പാടി പൊൻകുന്നം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽ എത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പയ്യപ്പാടി വഴി പുതുപ്പള്ളിയിൽ എത്താം.
  2. പാമ്പാടി പൊൻകുന്നം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാമ്പാടി കാള ചന്തയിൽ നിന്നും ഇടത്ത് തിരിഞ്ഞ് മീനടം വഴി വെട്ടത്തു കവലയിലേക്കും അവിടെ നിന്ന് വലത്ത് തിരിഞ്ഞ് പുതുപ്പളളി ബസ് സ്റ്റാൻഡിലേയ്ക്കും. ഇടത്ത് തിരിഞ്ഞ് സ്റ്റാൻഡിലുടെ പുതുപ്പള്ളി വാകത്താനം റോഡിലേയ്ക്കിറങ്ങി ഇടത്ത് തിരിഞ്ഞാൽ ഉമ്മൻചാണ്ടിയുടെ വീട്ടിലും പുതുപ്പള്ളി പള്ളിയിലും എത്താം.

പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ

  1. പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കിടങ്ങൂരിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് അയർക്കുന്നം വഴി മണർകാട് എത്തി പുതുപ്പള്ളി റോഡിലൂടെ പുതുപ്പള്ളി കവലയിൽ എത്തി ഉമ്മൻചാണ്ടിയുടെ വീട്ടിലും പുതുപ്പള്ളി പള്ളിയിലും എത്താം.

Hot Topics

Related Articles