മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ഓർത്തഡോക്സ് സഭാ നേതൃത്വം: സന്ദർശനം നടത്തിയത് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ 

തിരുവനന്തപുരം: രോഗത്തെ തുടർന്ന് ചികിത്സ തേടിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ഓർത്തഡോക്സ് സഭാ നേതൃത്വം. മലങ്കര സഭയുടെ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തുന്നതിനു വേണ്ടിയാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ആശുപത്രിയിൽ എത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കണ്ടത്.  മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദികട്രസ്റ്റി റവ ഫാ.ഡോ തോമസ് വർഗ്ഗീസ്‌ അമയിലും,അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ്‌ ഏബ്രഹാമുമാണ് തിരുവനന്തപുരം നിംസ്‌ ആശുപത്രിയിൽ എത്തി സന്ദർശിച്ചത്. ഉമ്മൻചാണ്ടിയെ ചികിൽസിക്കുന്ന ഡോക്ടറുമായും, മകൻചാണ്ടി ഉമ്മനുമായും ചികിത്‌സാ വിവരങ്ങൾ  അന്വേഷിച്ചു. 

Advertisements

തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ.സൈമൺ അലക്സും, യൂത്ത് കോൺഗ്രസ്‌ നേതാവ് രാജേഷ് കടുവാകുഴിയും ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.