ന്യൂസ് ഡെസ്ക് : ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലരും അത്തരമൊരാവശ്യം തന്നോട് ഉന്നയിച്ചെന്നും അതിന്റെ നടപടിക്രമങ്ങള്‍ തനിക്കറിയില്ല എന്നും വി ഡി സതീശൻ പറഞ്ഞു.വിവിധ ക്രൈസ്തവ സഭാധ്യക്ഷൻമാരോടായിരുന്നു സതീശന്റെ അഭ്യര്‍ത്ഥന. കൊച്ചിയില്‍ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.
അതേസമയം ഉമ്മൻ ചാണ്ടി മറ്റൊരു സഭയിലെ വിശ്വാസിയായതിനാല്‍ കത്തോലിക്ക സഭയ്ക്ക് അതിന് കഴിയില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിശ്വാസികളിലൊരാളെ വിശുദ്ധനാക്കിയ ചരിത്രം ഓര്‍ത്തഡോക്സ് സഭക്കില്ലെന്നും എന്നാല്‍ ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് സംഭവിക്കട്ടെയെന്നും ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് പറഞ്ഞു.