പുതുപ്പള്ളി: മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്കെതിരെ പല ആരോപണങ്ങളുണ്ടായെങ്കിലും നിയമനടപടികളിലൂടെ എല്ലാറ്റിനേയും നേരിട്ടെന്നും എല്ലാ കേസുകളിലും അനുകൂലമായ വിധിയാണുണ്ടായതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മടിയിൽ കനമില്ലാത്തതിനാൽ ഭയപ്പെട്ടില്ല. സോളാർ വിഷയത്തിൽ ഉണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അനുകൂലമായ കോടതി വിധിക്കു ശേഷം പുതുപ്പള്ളിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കകയായിരുന്നു.
കോൺഗ്രസ്സ് പ്രവർത്തകർ ഹാരമിട്ടും, പുഷ്പകിരീടമണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നേതാക്കളായ ജോഷി ഫിലിപ്പ്, ബാബു.കെ.കോര, എം.പി.സന്തോഷ് കുമാർ, ജോണി ജോസഫ്, അഡ്വ.സിബി ചേനപ്പാടി, സാബു പുതുപ്പറമ്പിൽ, നിബു ജോൺ, ഷിൻസ് പീറ്റർ, സണ്ണി പാമ്പാടി, ഒ.സി.ജേക്കബ്, കെ.ബി.ഗിരീഷൻ, തോമസ് ചെറിയാൻ, ജെസ്സിമോൾ മനോജ്, കെ.കെ.രാജു ,മോനിച്ചൻ കിഴക്കേടം, സാം കെ.വർക്കി എന്നിവർ മ്പന്നിഹിതരായിരുന്നു.