കൂരോപ്പട: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. കൂരോപ്പട പഞ്ചായത്തിലെ പങ്ങട ഗവ.എൽ.പി സ്കൂളിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപാ ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപാ ഉപയോഗിച്ച് വാങ്ങിയ സ്കൂൾ വാനിൻ്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു. പുതിയതായി നിർമ്മിച്ച സ്കൂൾ പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനി അന്നമ്മ ട്രൂബ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ.വി നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഷീലാ മാത്യൂ, സന്ധ്യാ സുരേഷ്, രാജമ്മ ആഡ്രൂസ്, അനിൽ കൂരോപ്പട, അമ്പിളി മാത്യു, മഞ്ജു കൃഷ്ണകുമാർ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, റ്റി.ജി മോഹനൻ, ആശാ ബിനു, സോജി ജോസഫ്, സന്ധ്യാ.ജി നായർ, ബാബുവട്ടുകുന്നേൽ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, എ.ഇ.ഒ സുജാ കുമാരി, രാഷ്ട്രീയ കക്ഷി നേതാക്കളായ റ്റി.എം ആൻ്റണി, സാബു.സി കുര്യൻ, ഇ.എസ് വിനോദ്, സോബിൻ ലാൽ, ജയിംസ് ജേക്കബ്, സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ കുമാരി, പി.ടി.എ പ്രസിഡൻ്റ് ഷൈനിമോൾ ചെറിയാൻ, അക്സാ സാറാ വർഗീസ്, ജോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.